റിയാദ്: സൗദിയില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശം വെക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ നൽകിയിട്ടും ഇപ്പോഴും പല സ്‌പോണ്‍സര്‍മാരും തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശം വെക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.
കൈവശം വെച്ചിരിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ ഒരു മാസത്തിനകം തിരിച്ചു നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു. കൈവശം വെക്കുന്ന ഓരോ പാസ്‌പോര്‍ട്ടിനും രണ്ടായിരം റിയാല്‍ എന്ന തൊഴില്‍ പിഴ ചുമത്തുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. അതേസമയം തൊഴിലാളികളുടെ രേഖാമൂലമുള്ള സമ്മതമുണ്ടെങ്കില്‍ സ്‌പോണ്‍സര്‍ക്ക് പാസ്‌പോര്‍ട്ട് കൈവശം വെക്കാവുന്നതാണ്. ഇതിനായി അറബിക്ക് പുറമേ തൊഴിലാളിയുടെ മാതൃഭാഷയിലും സമ്മതപത്രം തയ്യാറാക്കണം.
Post Your Comments