ന്യൂയോർക്ക് : ശ്വാസകോശമില്ലാതെ ആറ് ദിവസം അതിജീവിച്ച വനിതയുടെ കഥ വൈറലാകുന്നു. കാനഡ സ്വദേശിനി മെലീസ ബെനോയിറ്റ് ആണ് ഇപ്പോൾ വൈദ്യശാസത്ര രംഗത്തെ അത്ഭുത വനിതയായി മാറിയിരിക്കുന്നത്.
മെലീസക്ക് ചെറുപ്പം മുതൽ തന്നെ ശ്വാസകോശ സംബന്ധിയായ ( സിസ്റ്റിക് ഫൈബ്രോസിസ് ) രോഗങ്ങൾ ബാധിച്ചിരുന്നു. ശ്വസനത്തിനും തടസ്സം നേരിട്ടതോടെ ശ്വാസകോശം മാറ്റി വെയ്ക്കുക മാത്രമായിരുന്നു പോംവഴി. എന്നാൽ അനുയോജ്യനായ ദാതാവിനെ കിട്ടാത്തതിനാൽ ശസ്ത്രക്രിയ നീണ്ടുപോയി. കഴിഞ്ഞ വർഷം ഏപ്രിലിൽ മെലീസയുടെ രോഗം വീണ്ടും വഷളായി. തുടര്‍ന്ന്‍ ആറു ദിവസം കൃത്രിമ ശ്വസന ഉപകരണങ്ങളുടെ സഹായത്താലാണ് ജീവൻ നിലനിറുത്തിയത്. ജീവിൻ തിരിച്ചുപിടിക്കാൻ നേരിയ സാധ്യത മാത്രം അവശേഷിക്കുന്ന സമയത്താണ് മെലീസക്ക് അനുയോജ്യനായ ഒരു ദാതാവിനെ കണ്ടെത്താൻ കഴിഞ്ഞത്. ശേഷം അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ മെലീസയുടെ ജീവൻ തിരിച്ച് പിടിച്ചത്
Post Your Comments