തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി സര്‍വകലാശാലയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍. സമരം ചെയ്യാന്‍ പറ്റില്ലെങ്കില്‍ നിര്‍ത്തിപ്പോടോ, ലോ അക്കാദമിയിലെ എസ്എഫ്ഐക്കാരോട് അന്ന് നായനാര്‍ പറഞ്ഞതിങ്ങനെ. അഭിഭാഷകന്‍ ഡോക്ടര്‍ വിന്‍സന്റ് പാനിക്കുളങ്ങരയാണ് രംഗത്തുവന്നിരിക്കുന്നത്.
പേരൂര്‍ക്കട ലോ അക്കാദമി സര്‍വകലാശാല അഫിലിയേഷനായി അപേക്ഷിച്ചിട്ടു പോലുമില്ലെന്നാണ് ആരോപണം. അഫിലിയേഷന്‍ പ്രശ്‌നത്തില്‍ അക്കാദമിക്കെതിരെ 35 വര്‍ഷം മുന്‍പ് സുപ്രീംകോടതി വരെ കേസ് നടത്തിയിരുന്നു. അഫിലിയേഷന്‍ രേഖകള്‍ക്കായി സര്‍വകലാശാലയില്‍ അന്വേഷിച്ച് സമയം പാഴാക്കിയിട്ട് കാര്യമില്ല.
കോളേജിലെ മുഴുവന്‍ സത്യങ്ങളും പുറത്തു വരികയാണെങ്കില്‍ വിദ്യാര്‍ത്ഥി സമരം ഇവിടെ നില്‍ക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള വിദ്യാര്‍ത്ഥികളുടെ സമരം ന്യായമാണ്. പലതരത്തിലുള്ള അട്ടിമറികള്‍ ലോ അക്കാദമിയില്‍ നടന്നിട്ടുണ്ട്. ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ കാരണം രണ്ട് ലോ കോളേജുകളിലെ അഡ്മിഷന്‍ അട്ടിമറിക്കപ്പെട്ടു. ഇത് ചൂണ്ടിക്കാണിച്ചതിന് തനിക്ക് ഒരു വര്‍ഷക്കാലത്തോളം വിലക്കോര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ലോ അക്കാദമി കേരള യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടില്ല. ലോ അക്കാദമിയുടെ കേസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പരിഗണിച്ചിരുന്ന സമയത്ത് അഫിലിയേഷനുമായി ബന്ധപ്പെട്ട ഒരു രേഖയും ഹാജരാക്കിയിരുന്നില്ലെന്നും വിന്‍സെന്റ് പറഞ്ഞു.
Post Your Comments