കുഴിബോംബ് സ്ഫോടനത്തിൽ ജവാൻ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലായിരുന്നു അപകടം. സിആർപിഎഫ് ജവാനാണ് കൊല്ലപ്പെട്ടത്. നിരവധി സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു.
സിആർപിഎഫിന്റെ പതിവ് പട്രോളിംഗിനിടെ അബദ്ധത്തിൽ ഒരു ജവാൻ കുഴിബോംബിൽ ചവുട്ടുകയായിരുന്നു. കഴിഞ്ഞ നവംബറിലും കുഴിബോംബ് അപകടത്തിൽ ഒരു സിആർപിഎഫ് സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടിരുന്നു.
Post Your Comments