തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കെതിരെ വിമര്‍ശനങ്ങളും തെറിവിളിയും നടക്കുമ്പോള്‍ തനിക്കിതൊന്നും ഏല്‍ക്കില്ലെന്ന മട്ടിലാണ് ലക്ഷ്മി നായര്‍. വിലക്കുകള്‍ ഉണ്ടായിട്ടും ധാര്‍ഷ്ട്യത്തിന് ഒരു കുറവുമില്ല. തനിക്കെതിരെ പ്രതികരിക്കുവരെയൊക്കെ നോട്ട് ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും പണി കൊടുക്കുന്നത് നിയമപരമായിരിക്കുമെന്ന് ലക്ഷ്മി നായര്‍ പറയുന്നു.
അഞ്ച് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വിന്നിട്ടും താന്‍ രാജിവയ്ക്കില്ലെന്നും സിന്‍ഡിക്കേറ്റ് നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്നുമായിരുന്നു ലക്ഷ്മി നായരുടെ പ്രതികരണം. ലോ അക്കാദമി നാളെയോ മറ്റാളോ തുറക്കുന്നതായിരിക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ലക്ഷ്മി പറയുന്നു.
സിന്‍ഡിക്കേറ്റ് ഉപസമിതി ചില വിദ്യാര്‍ഥികളില്‍ നിന്നുമാത്രമാണ് തെളിവെടുത്തത്. അധ്യാപകരോടും എന്നോടും പേരിന് ഒന്നു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചെന്നു മാത്രം.
താന്‍ രാജിവെയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. അത്തരത്തിലുളള ഒരു പ്രചാരണവും ശരിയല്ല. ലോ അക്കാദമി ലോ കോളേജ് ഒരു സ്വകാര്യ സ്ഥാപനമാണ്. ആരെങ്കിലും പറഞ്ഞാല്‍ പ്രിന്‍സിപ്പാളിന് ഇറങ്ങിപ്പോകാന്‍ പറ്റില്ല. കോളേജ് ഭരണസമിതി തനിക്ക് പിന്തുണ തന്നിട്ടുണ്ട്. ആരോപണങ്ങളെല്ലാം ഊതിപ്പെരുപ്പിച്ചതാണെന്നും ലക്ഷ്മി നായര്‍ പറയുന്നു.
Post Your Comments