KeralaNews

കെ.എം.സി.ടിയിലും ക്രൂരമായ വിദ്യാര്‍ത്ഥി പീഡനം : തെളിവുകള്‍ പുറത്ത്

മലപ്പുറം•  കെ.എം.സി.ടിയിലും ക്രൂരമായ വിദ്യാര്‍ത്ഥി പീഡനം അരങ്ങേറുന്നതായി വിദ്യാര്‍ത്ഥികള്‍. പ്രൊഫ. കുമുദിനി പ്രിന്‍സിപ്പാള്‍ ആയ കോളേജില്‍ കാർപന്ററി ഇൻസ്ട്രക്ടർ രാമന്റെ നേതൃത്വത്തിലാണ് പീഡനം അരങ്ങേറുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കഴിഞ്ഞ മാസം ലേഡീസ് ഹോസ്റ്റലില്‍ വച്ച് ബിരിയാണി കഴിച്ചതിന് 12 വിദ്യാര്‍ത്ഥികളെ മാനേജ്മെന്റ് പുറത്താക്കി. ജന്മദിനം ആഘോഷിച്ചതിനും കഴിഞ്ഞദിവസം നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കിയിരുന്നു. ഹോസ്റ്റലിലെ അനാസ്ഥ മൂലം ഭക്ഷ്യവിഷബാധ അടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായി വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കല്‍ ഒരു കുട്ടി മരിച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഇയർ ബാക് ആയ കോളേജ് ആണിത്. അത് വിദ്യാർത്ഥികളുടെ കുഴപ്പം കൊണ്ടല്ല മാനേജ്‌മെന്റിന്റെ പിടിവാശി കൊണ്ടുമാത്രം. കാരണം ശമ്പളം ഇല്ലാത്തതിനാല്‍ അധ്യാപകർ സമരം തുടങ്ങി. മാനേജ്‌മെന്റിന്റെ പിടിവാശികാരണം ഇത് മാസങ്ങളോളം നീണ്ടു. ആ പിടിവാശി കൊണ്ട് വിദ്യാർത്ഥികൾക്ക് നഷ്ടമായത് ജീവിതത്തിലെ വിലപ്പെട്ട ഒരു വർഷം. പല വിദ്യാർത്ഥികളും കോഴ്സ് നിർത്താൻ തീരുമാനിച്ചു. പക്ഷെ സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് 4 ലക്ഷം രൂപ ആയിരുന്നു.

പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളോടും കോളേജിലും ഹോസ്റ്റലിലും കടുത്ത അവഗണനയാണ് നടക്കുന്നത്.

കോളേജിൽ മാത്രമല്ല റോഡില്‍ ആയാലും ഇൻസൈഡും ബ്ലാക്ക് ഷൂസും ഐ ഡി കാർഡും പ്രദര്‍ശിപ്പിക്കണം ആയിരക്കണക്കിന് രൂപ ഫൈൻ ആയി ഈടാക്കും. ഒരു വിദ്യാർത്ഥിക്ക് ഇവർ ചുമത്തിയ ഫൈൻ ആണ് 5000/-രൂപ. കോളേജിലെ വിചിത്രമായ ഫൈന്‍ വ്യവസ്ഥ ഇങ്ങനെയാണ്.

താടി ഫൈന്‍ (2000 രൂപ),
ചെരുപ്പ് ഫൈന്‍ (1000 രൂപ),
കളര്‍ ഷൂ ഫൈന്‍ (1500 രൂപ),
ഹെയര്‍ കട്ട് ഫൈന്‍ (1000 രൂപ),
ടാഗ് ഫൈന്‍ (1000 രൂപ),
ലേറ്റ് ഫൈന്‍ (1000 രൂപ),
കോമണ്‍ ഫൈന്‍ (5000 /ക്ളാസ്),
ബർത്ഡേ കേക്ക് മുറിച്ചാല്‍ ഫൈന്‍ (5000),
കൂട്ടുകാരിയോട് സംസാരിച്ചാല്‍ (1000)

പോളിടെക്‌നിക്കിലും ബി. ആർക്കിലും ബി. ഫാര്‍മസിയിലും വിമൻസ് കോളേജിലും നിരവധി പ്രശ്നങ്ങൾ ഉണ്ടെന്നും ഇവിടങ്ങളിലെല്ലാം പ്രൊ.കുമുദിനിയാണ് അവസാന വാക്കെന്നും ഇത്രയും സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനം വഹിക്കാന്‍ ഇവര്‍ക്കെന്താണ് യോഗ്യതയെന്നും വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.

പ്രിൻസിപ്പാൾ ചുമതല രാജി വയ്ക്കുക, മാനേജ്മെന്റ് നീതി പാലിക്കുക, പി.ടി.എ പ്രവർത്തിക്കുക, കോളേജിലേ അനാവശ്യ ഫൈൻ ഒഴിവിക്കുക, അമിത ഫീസ് ഈടാക്കുന്നത് നിർത്തുക, കുടിവെള്ളം ഉറപ്പ് വരുതുക, വിദ്യർത്ഥികളോട് മാന്യമായി പെരുമാറുക, ടോയിലറ്റ് സൗകര്യം മെച്ചപെടുത്തുക, അറ്റൻ്റെൻസും ഇന്റേണലും സുതാര്യമാക്കുക, അനാവശ്യ ഫൈനും തുടർന്നുള്ള പീഡനവും ഇല്ലാതാക്കുക, വിദ്യാർത്ഥിനി ഹോസ്റ്റലിലെ പീഡനങ്ങൾ അവസാനിപ്പിക്കുക, ക്യാമറകൾ നീക്കം ചെയ്യുക. എസ്.സി/എസ്.ടി വിദ്യാർത്ഥികളോടുള്ള അവഗണന ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വന്‍ സമരത്തിന്‌ ഒരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button