ടെഹ്റാന്•മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്പ്പെടുത്തിത ഡോണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ നടപടിയ്ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്കി ഇറാന് വിദേശകാര്യ മന്ത്രാലയം. അമേരിക്കന്‍ പൗരന്മാര്ക്ക് ഇറാനും വിലക്കേര്‍പ്പെടുത്തി. അമേരിക്കന്‍ നടപടിയെ ഇറാന് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സിറിയ, ഇറാക്ക്,ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളെ അപമാനിക്കുന്ന നടപടിയാണിത്. നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഇത് കൂടുതൽ അക്രമങ്ങൾക്കും ഭീകരവാദത്തിനും പ്രോത്സാഹനമാകുമെന്നും ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
സിറിയയിൽനിന്നുള്ളവർക്ക് അനിശ്ചിത കാലത്തേക്കും മറ്റ് ആറു മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 90 ദിവസത്തേക്കുമാണ് അമേരിക്ക വീസ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അഭയാർഥികളുടെ വേഷത്തിൽ ഇസ്ലാമിസ്റ്റ് ഭീകരർ അമേരിക്കയിൽ എത്തുന്നതു തടയുകയാണു ലക്ഷ്യം.
Post Your Comments