
തിരുവനന്തപുരം•ഡറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ 2018 ജനുവരിയിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. 2017 ജൂണ്‍ ഒന്ന്, രണ്ട് തിയതികളില്‍ പൂജപ്പുരയിലെ പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ പ്രവേശന പരീക്ഷ നടക്കും. 2018 ജനുവരി ഒന്നിന് ഏഴാംക്ലാസില്‍ പഠിക്കുകയോ, ഏഴാംക്ലാസ് വിജയിക്കുകയോ ചെയ്യുന്ന ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 2005 ജനുവരി രണ്ടിന് മുന്‍പോ 2007 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോറവും വിവരങ്ങളും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. ജനറല്‍ വിഭാഗത്തിലെ അപേക്ഷകര്‍ 550 രൂപയ്ക്കും എസ്.സി/എസ്.ടി വിഭാഗത്തിലെ അപേക്ഷകര്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 505 രൂപയ്ക്കും ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01578) എന്ന വിലാസത്തില്‍ മാറാവുന്ന തരത്തിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് അടക്കം ചെയ്ത അപേക്ഷ ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍-248003 എന്ന വിലാസത്തില്‍ അയയ്ക്കണം.
കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ നിര്‍ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് മാര്‍ച്ച് 31നു മുന്‍പ് ലഭിക്കുന്ന തരത്തില്‍ സെക്രട്ടറി, പരീക്ഷാ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അയക്കണം.
ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ നിന്നു ലഭിച്ച നിര്‍ദിഷ്ട അപേക്ഷാഫോറം രണ്ടു പകര്‍പ്പ് (പഠിക്കുന്ന സ്‌കൂളിലെ മേലധികാരി സാക്ഷ്യപ്പെടുത്തണം), മൂന്ന് പാസ്‌പോര്‍ട്ട് ഫോട്ടോകള്‍, ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സ്ഥിരമായ വാസസ്ഥലം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കുട്ടിയുടെ ഫോട്ടോ പതിപ്പിച്ച് ജനനതീയതി രേഖപ്പെടുത്തിയ കത്ത് (പഠിക്കുന്ന സ്‌കൂളിലെ മേലധികാരി സാക്ഷ്യപ്പെടുത്തണം), പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
Post Your Comments