India

മലയാളം വാർത്ത നിർത്താൻ ഒരുങ്ങി ആകാശവാണി

ന്യൂ ഡൽഹി : മലയാളം വാർത്ത നിർത്താൻ ഒരുങ്ങി ആകാശവാണി. ഡൽഹിയിൽ നിന്ന് മലയാളത്തിന് പുറമെ അസമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ സംപ്രേഷണം ആയിരിക്കും ആകാശവാണി നിർത്തുക. മാര്‍ച്ച് ഒന്നു മുതല്‍ പ്രാദേശികവാര്‍ത്തകള്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നു സംപ്രേഷണം ചെയ്യണമെന്നാണ് പുതിയ നിര്‍ദേശം.

മലയാളം തിരുവനന്തപുരത്തു നിന്നും അസമീസ് -ഗുവാഹാട്ടി, ഒഡിയ-കട്ടക്ക്, തമിഴ്- ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും സംപ്രേഷണം ചെയ്യണമെന്ന് പ്രസാര്‍ ഭാരതി വാര്‍ത്താവിഭാഗം ഡയറക്ടര്‍ജനറലിനുവേണ്ടി സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി.കെ. ആചാര്യ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എല്ലാ വാര്‍ത്തകളും അതതു സംസ്ഥാനങ്ങളിലേക്കുമാറ്റാനാണ് പ്രസാര്‍ഭാരതി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് മലയാളമടക്കമുള്ളവയുടെ സംപ്രേഷണം മാറ്റുന്നത്.

shortlink

Post Your Comments


Back to top button