![Notes](/wp-content/uploads/2017/01/Notes.jpg)
ദുബായ്•ഗള്‍ഫില്‍ ദിര്‍ഹത്തിന് പകരം പണ്ട് ഉപയോഗിച്ചിരുന്നത് ഇന്ത്യന്‍ രൂപയായിരുന്നുവെന്ന് കണ്ടെത്തല്‍. അറബ്-ഇന്ത്യൻ നാണയം ശേഖരിക്കുന്ന സംഘടനയായ നുമിസ്ബിംഗ് സ്ഥാപകനായ രാം കുമാർ ആണ് ഇക്കാര്യം അവകാശപ്പെടുന്നത്. യു.എ.ഇയില്‍ ദിര്‍ഹം വരുന്നതിന് മുന്‍പ് ഇന്ത്യന്‍ രൂപയായിരുന്നു ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതെന്ന് രാംകുമാര്‍ പറയുന്നു.
മറ്റു രാജ്യങ്ങളിൽ ഇടപാടുകൾക്ക് പണം ഉപയോഗിക്കാതിരുന്ന അതേ സമയത്ത് തന്നെ നിരവധി നാണയ വ്യവസ്ഥ യു.എ.ഇയിൽ പരീക്ഷിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ചത് ഇന്ത്യന്‍ രൂപയ്ക്ക് ആയിരുന്നുവെന്നും രാംകുമാര്‍ വ്യക്തമാക്കി. 1957 വരെ ഈ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു.
യു.എ.ഇയും ബ്രിട്ടീഷും തമ്മിലുള്ള വ്യാപാരബന്ധത്തിലൂടെയാണ് യു.എ.ഇ ഇന്ത്യന്‍ രൂപയെ പരിച്ചപ്പെടുന്നത്. ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നടന്നിരുന്നതിനാൽ മറ്റു രാജ്യങ്ങളിൽ ബ്രിട്ടന്റെ സഹായത്തോടെ ഇന്ത്യൻ രൂപ എത്തിയിരുന്നു. യു.എ.ഇയ്ക്ക് പുറമേ ജി.സി.സി രാജ്യങ്ങളായ ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങി 20 ഓളം രാജ്യങ്ങള്‍ സാമ്പത്തിക വിനിമയത്തിന് ഇന്ത്യന്‍ രൂപ ഉപയോഗിച്ചിരുന്നതായും ഇക്കൂട്ടത്തില്‍ സൗദി അറേബ്യ മാത്രമാണ് അത് ഉപയോഗിക്കാതിരുന്നതെന്നും രാംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments