തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമി വിദ്യാര്‍ഥിസമരം അവസാനിപ്പിക്കാൻ മാനേജ്‌മെന്റ് വിട്ടുവീഴ്ചക്കൊരുങ്ങുന്നു. താൽക്കാലികമായി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ മാറി നിന്നുകൊണ്ടുള്ള ഫോര്‍മുല തയ്യാറായി. മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ തയ്യാറാണെന്ന് പ്രിന്‍സിപ്പിള്‍ ലക്ഷ്മി നായര്‍ പറഞ്ഞു.
ഇന്ന് ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍ണ്ണായക സിന്‍ഡിക്കേറ്റ് യോഗം നടക്കും. ഇന്നു നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇന്നലെ ഉപസമിതി യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടും ചര്‍ച്ചയാകും. ലോ അക്കാദമിയില്‍ നിയമലംഘനങ്ങള്‍ നടന്നുവെന്ന് സിന്‍ഡിക്കെറ്റ് ഉപസമിതികണ്ടെത്തി. ഇതേ തുടർന്ന് ലക്ഷ്മി നായര്‍ക്കെതിരെ ഉപസമിതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. ഉപസമിതിയുടെ അന്വേഷണത്തിൽ വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ ഏറെയും സത്യസന്ധമാണെന്നും ഇന്റേര്‍ണല്‍ മാര്‍ക്കിലും ഹാജര്‍ നല്‍കുന്നതിലും പ്രിന്‍സിപ്പലിന്റെ സമീപനം ശരിയല്ലെന്നും വിലയിരുത്തിയിരുന്നു. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ അക്കാദമിക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകാനാണ് സാധ്യത. സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് സി.പി.ഐ അംഗങ്ങളോട് ലോ അക്കാദമിക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശം അതാത് പാര്‍ട്ടികള്‍ നല്‍കിയിട്ടുണ്ട്.
Post Your Comments