ബെംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായിരുന്ന അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത് എന്നാണ് സൂചന.
കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം 2004 മുതല്‍ 2008വരെ മഹാരാഷ്ട്ര ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം എണ്‍പത്തിയഞ്ചുകാരനായ എസ്.എം കൃഷ്ണ സജീവരാഷ്ട്രീയത്തില്‍നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പാര്‍ട്ടിവിട്ടതെന്നും സൂചനയുണ്ട്.
Post Your Comments