NewsIndia

യു.എ.യിൽ പ്രതിനിധികൾക്ക് കൗതുകമുണർത്തി റിപ്പബ്ലിക് ദിന പരേഡ്

ന്യൂഡല്‍ഹി: യു.എ.യിൽ നിന്നെത്തിയവർക്ക് തെല്ലൊരു അമ്പരപ്പും കൗതുകവുമാണ് ഈ വർഷത്തെ റിപ്പബ്ലിക്ദിനപരേഡും അതിലെ കാഴ്ചകളും സമ്മാനിച്ചത്. ഇന്ത്യന്‍ സായുധസേനയുടെ ആയുധങ്ങളുടെ അവതരണമായിരുന്നു എല്ലാവര്‍ക്കും ഏറെ കൗതുകമായത്.

യു.എ.ഇ മാധ്യമസംഘത്തിലെ പലര്‍ക്കും കരസേന അവതരിപ്പിച്ച ബ്രഹ്മോസ് മിസൈലുകള്‍ അതിശയകരമായിരുന്നു. ഇത്രയും വലിയ മിസൈലുകള്‍ ഇന്ത്യ ഉണ്ടാക്കുന്നുണ്ടോ എന്നായിരുന്നു ചിലരുടെ ചോദ്യം. ബൈക്കില്‍ മനുഷ്യപിരമിഡുകള്‍ തീര്‍ത്തതും ആകാശത്ത് പോര്‍വിമാനങ്ങള്‍ നടത്തിയ പ്രകടനകളുമെല്ലാം എല്ലാവര്‍ക്കും ഏറെ ആകര്‍ഷകമായി.

image (1)

രാവിലെ തന്നെ റിപ്പബ്ലിക്ദിനപരേഡ് കാണാനായി രാജ്പഥിലേക്ക് എത്തിയ ജനസാഗരമാണ് ചിലരെ അത്ഭുതപ്പെടുത്തിയത്. സംഘത്തിലെ പലർക്കും ഇതൊരു ആദ്യ കാഴ്ച്ചയായിരുന്നു. ഹജ്ജിന് മാത്രമേ ഇത്രയും വലിയ ജനക്കൂട്ടത്തെ കണ്ടിട്ടുള്ളൂ എന്നായിരുന്നു നാഷണല്‍ മീഡിയാ കൗണ്‍സിലിലെ ഉദ്യോഗസ്ഥന്‍ ജാബറിന്റെ പ്രതികരണം.

മാത്രമല്ല ബുധനാഴ്ച രാഷ്ട്രപതിഭവനില്‍ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന് നല്‍കിയ രാജകീയസ്വീകരണവും പലര്‍ക്കും പുതുമയായിരുന്നു. സ്വീകരണ ചടങ്ങുകളുടെ വൈവിധ്യവും പ്രൗഢിയും രാഷ്ട്രപതിഭവന്റെ വലിപ്പവുമെല്ലാം എല്ലാവരെയും ആകര്‍ഷിച്ചു. പലര്‍ക്കും ഇതെല്ലാം ഇന്ത്യയെ കുറിച്ചുള്ള പുതിയ അറിവുകളായിരുന്നു. സാംസ്‌കാരികവിനിമയ പരിപാടി എന്ന നിലയില്‍ യു.എ.ഇ.യില്‍ നിന്ന് പ്രശസ്ത കവി ശിഹാബ് ഗാനിം ഉള്‍പ്പെടെ ഏതാനും പ്രമുഖരും ഡല്‍ഹിയില്‍ എത്തിയിരുന്നു.

flypast-republic-day_650x400_71485411035

ശൈഖ് മുഹമ്മദിനൊപ്പം യു.എ.ഇ.യുടെ വാണിജ്യ വ്യാപാര രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ബിസിനസ് സെഷന്‍ ഇന്ത്യയിലെ നിക്ഷേപരംഗത്തെ പുതിയ സാഹചര്യങ്ങള്‍ അവതരിപ്പിക്കുന്നതായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button