ജമ്മു : കശ്മീരിലെ കുപ്വാരാ ജില്ലയിലെ മാച്ചില്‍ മേഖലയില്‍ സൈനിക പട്രോളിങിനിടെയുണ്ടായ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ അഞ്ച് സൈനികരെ രക്ഷപ്പെടുത്തി. മഞ്ഞിനടിയില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ അപകടം നടന്നയുടനെ തുടങ്ങിയിരുന്നു.
രണ്ട് ദിവസം മുൻപ് വ്യത്യസ്ത ഞ്ഞുമലയിടിച്ചിലുകളിലായി 21 പേര് മരിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ അപകടം. ഏതാനും ആഴ്ചകളായി കാശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. വൈദ്യുതി, വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. അപകടഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.
Post Your Comments