
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഭിന്നശേഷിക്കാരിയും മൂകയുമായ പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്. വെള്ളിയാഴ്ച രാജസ്ഥാനിലെ ബൂംദിയില്‍ പിപ്പര്‍വാല ഗ്രാമത്തിലാണ് സംഭവം. കുറ്റവാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള വൈരാഗ്യമാണ് അതിക്രമത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. പ്രതികളെന്നു സംശയമുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ രക്ഷകര്‍ത്താക്കള്‍ പൊലീസിനു കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മകളില്‍നിന്നും വിവരം അറിഞ്ഞ പിതാവ് പൊലീസിനെ അറിയിക്കുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്നു പെണ്‍കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
Post Your Comments