NewsIndia

ചരക്കു കപ്പലുകള്‍ തമ്മിൽ കൂട്ടിയിടിച്ചു

ചരക്കു കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈ എന്നൂരിലെ കാമരാജ് തുറമുഖത്തിന് സമീപമായിരുന്നു അപകടം. തുറമുഖത്തു നിന്ന എല്‍പിജി ഇറക്കി പോകുകയായിരുന്ന എംടി ബിഡബ്ല്യു മാപ്പിള്‍ എന്ന കപ്പലും പെട്രോളിയം ഓയില്‍ ലൂബ്രിക്കന്റുമായെത്തിയ എംടി ധവാന്‍ കാഞ്ചിപുരം എന്ന കപ്പലുമാണ് തമ്മിൽ കൂട്ടിയിടിച്ചത്.

ആര്‍ക്കും പരിക്കില്ലെന്നും കൂട്ടിയിടി മൂലം എണ്ണ ഒഴുകിയിട്ടില്ലെന്നും തുറമുഖ അധികൃതര്‍ അറിയിച്ചു. രണ്ടു  കപ്പലുകളും സുരക്ഷിതമായി നങ്കൂരമിട്ടിരിക്കുന്നതിനാൽ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. കൂടാതെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍  ഉത്തരവിട്ടതായും   തുറമുഖ വകുപ്പ്  പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

shortlink

Post Your Comments


Back to top button