IndiaNews

ഗോവയില്‍ തെരഞ്ഞെടുപ്പിനുമുമ്പേ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയം സമ്മതിച്ചെന്ന് മോദി

പനജി: ഗോവയില്‍ തെരഞ്ഞെടുപ്പിനുമുമ്പേ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയം സമ്മതിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പനജിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചാൽ ഗോവയെ രാജ്യത്തെ മികച്ച സംസ്ഥാനമാക്കുമെന്നും ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടരുകയാണെന്നും മോദി പറഞ്ഞു.

വിദേശികളുടെ വീസയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒാൺലൈൻ ഇ–വീസയുമെല്ലാം വിദേശികൾക്ക് ഗുണമുണ്ടാക്കിയെന്നും ഗോവയിലേക്ക് എത്തിയ ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വോട്ട് വിഭജിക്കാനുള്ള ഉദ്ദേശത്തോടെ ഗോവനിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന് ശക്തനായ ഒരു പ്രതിരോധ മന്ത്രിയെ സമ്മാനിച്ചത് ഗോവയാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button