തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ കടുത്തനടപടിയെടുക്കാൻ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് ഉപസമിതിയിലെ അംഗങ്ങള്‍ക്കും സമാന നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് സിന്‍ഡിക്കേറ്റ് യോഗം നടക്കാനിരിക്കെയാണ് നിർദേശം.പാര്‍ട്ടി ചാനലില്‍ പരിപാടി അവതരിപ്പിക്കുന്നതില്‍ കൂടുതല്‍ ബന്ധങ്ങള്‍ ലക്ഷമി നായര്‍ക്ക് പാര്‍ട്ടിയുമായി ഇല്ല. അതു കൊണ്ടാണ് അവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളോട് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത്.
ലോഅക്കാദമിയില്‍ വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് ഉപസമിതി വിലയിരുത്തിയിരുന്നു. ഇന്റേണല്‍ മാര്‍ക്കും ഹാജറും നല്‍കുന്നതില്‍ ക്രമക്കേടുണ്ട്, വിദ്യാര്‍ഥികളുടെ സ്വകാര്യത ഹനിക്കുംവിധം ക്യാമറകള്‍െവച്ചിട്ടുണ്ട്, കുട്ടികളെ കാന്റീന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ജോലിക്ക് നിയോഗിച്ചെന്ന പരാതിയും വിശ്വസിക്കാമെന്നായിരുന്നു ഉപസമിതിയുടെ വിലയിരുത്തൽ. ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ കോളേജിന്റെ അഫിലിയേഷന്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കും എന്നാണ് സൂചന. ഉപസമിതി റിപ്പോര്‍ട്ട് ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ സമര്‍പ്പിക്കും.
Post Your Comments