തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയാകാനുള്ള അവസരം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ചേര്‍ന്ന് തല്ലിക്കെടുത്തിയതിനു പകരം വീട്ടാന്‍ കെ.മുരളീധരന്‍ ഒരുങ്ങുന്നു. ഐഗ്രൂപ്പ് നേതാവായിരുന്ന മുരളീധരന്‍ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രി ആകേണ്ടതായിരുന്നു. എന്നാല്‍ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിന്റെ നോമിനിയായി വി.എസ് ശിവകുമാറിനെയാണ് മന്ത്രിസഭയിലേക്ക് നിശ്ചയിച്ചത്. ഭരണം മാറിയെങ്കിലും ചെന്നിത്തലക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ മുരളീധരന്‍ തയ്യാറെടുക്കുന്നതായാണ് സൂചന.
പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും രമേശ് ചെന്നിത്തലയെ നീക്കി ആ സ്ഥാനത്തേക്ക് എത്താനാണ് മുരളിയുടെ ശ്രമം. ഇതിനു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കടുത്ത പിന്തുണയുണ്ട്. ഇതോടൊപ്പം ഡി.സി.സി പ്രസിഡന്റ് പദവി നോട്ടമിട്ട് കിട്ടാതിരുന്ന ഐഗ്രൂപ്പിലെ നിരാശരായ നേതാക്കളും മുരളീധരനെ പിന്തുണക്കുമെന്നാണ് വിവരം. ചെന്നിത്തലയെ പുകച്ചുചാടിക്കുന്നതു സംബന്ധിച്ചു ചര്‍ച്ചചെയ്യാന്‍ നാളെ തിരുവനന്തപുരത്ത് മുരളീധരന്‍ അനുകൂലികള്‍ യോഗം ചേരും. അതേസമയം മുരളീധരനെ പ്രതിപക്ഷ നേതൃസ്ഥാനത്തു എത്തിക്കുന്നതിനു പകരമായി തന്റെ അനുയായിയെ കെ.പി.സി.സി പ്രസിഡന്റ് ആക്കാന്‍ സഹായിക്കണം എന്നാണ് ഉമ്മന്‍ചാണ്ടി മുരളീധരനു മുന്നില്‍ വച്ചിരിക്കുന്ന ഫോര്‍മുല
Post Your Comments