Kerala

”പട്ടിയെ കൂടെ കിടത്തി ഉറക്കുന്ന മലയാളിക്ക് ചാണകത്തോട് അറപ്പ്” മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരില്‍ നിലപാടുകൊണ്ടും പ്രവര്‍ത്തനം കൊണ്ടും മികച്ച അഭിപ്രായം രേഖപ്പെടുത്തി മുന്നേറുന്ന ആളാണ് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. കേരളത്തില്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകളിലൊന്നാണ് കൃഷി. അത് കൈകാര്യം ചെയ്യുന്ന സുനില്‍കുമാറാകട്ടെ, സാധാരണ കാര്‍ഷിക കുടുംബത്തില്‍ ജനിച്ചുവളര്‍ന്നാണ് ഇപ്പോള്‍ മന്ത്രിപദത്തില്‍ എത്തിയിരിക്കുന്നത്. കൃഷി അറിയാത്തവര്‍ക്ക് ഇനി എസ്എസ്എല്‍സി പാസാകാമെന്ന മോഹം വേണ്ടെന്നും കൃഷി അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അഭിപ്രായപ്പെട്ട സുനില്‍കുമാറിന് വന്‍ കൈയ്യടിയാണ് ലഭിച്ചത്. സംസ്ഥാനത്തെ തരിശിട്ടിരിക്കുന്ന ഭൂമിയിലെല്ലാം കൃഷിയിറക്കാനും ഞാറുനടാനും മുന്നിലിറങ്ങുന്ന മന്ത്രി ഇതിനകം കര്‍ഷകര്‍ക്കും പ്രതീക്ഷ നല്‍കിയിരുന്നു.

അടുത്തിടെ കാര്‍ഷിക സംസ്‌കൃതിയെ സംബന്ധിച്ചു അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പട്ടിയെ കൂടെ കിടത്തി ഉറക്കുന്ന സംസ്‌കാരത്തിലേക്ക് മലയാളി മാറിയതോടെ നമ്മുടെ സംസ്‌കാരത്തില്‍ നിന്ന് പശു പുറത്തായെന്ന മന്ത്രിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മന്ത്രിയുടെ വാക്കുകള്‍ മാദ്ധ്യമം ദിന പത്രത്തിന്റെ ശബ്ദരേഖ എന്ന പംക്തിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് ചര്‍ച്ച കൂടുതല്‍ ശ്രദ്ധേയമായത്.

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:

”നമുക്ക് പാല്‍ വേണം. എന്നാല്‍ പശുവിനെ വളര്‍ത്താന്‍ പാടാണ്. പള്ളിക്കൂടത്തില്‍ പോകുന്നതിന് മുമ്പ് പശുവിന് പുല്ലരിയുന്നതും സ്‌കൂള്‍ വിട്ടുവന്നാല്‍ കുളിപ്പിക്കുന്നതും കുട്ടികളായിരിക്കെ എന്റെയൊക്കെ തലമുറയുടെ ഡ്യൂട്ടിയായിരുന്നു. ചാണകം മെഴുകിയ തറയില്‍ കിടന്നുറങ്ങിയിരുന്ന മലയാളിയുടെ മക്കള്‍ക്ക് ഇപ്പോള്‍ ചാണകം അറപ്പാണ്. പട്ടിയെ കൂടെ കിടത്തി ഉറക്കുന്നതാണ് നമ്മുടെ പുതിയ സംസ്‌കാരം”.

shortlink

Related Articles

Post Your Comments

Related Articles


Back to top button