തിരുവനന്തപുരം: വേണ്ടത്ര ആലോചനയില്ലാതെ യു.എ.പി.എ ചുമത്തുന്ന കേരള പൊലീസിന്റെ നടപടി വിവാദമായ സാഹചര്യത്തില്‍ നടപടി പുന:പരിശോധിക്കാന്‍ തീരുമാനം. ഇന്നലെ പൊലീസ് ആസ്ഥാനത്തുചേര്‍ന്ന ഉന്നത യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നു. യു.എ.പി.എ. പ്രകാരമുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും യു.എ.പി.എ. പ്രകാരം എടുത്ത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തവ പുന:പരിശോധിച്ച് വരികയാണെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി.
സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് എല്ലാ ജില്ലാ എസ്.പി.മാരുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിങ് ഇനി മുതല്‍ ആഴ്ചതോറും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.പി.എ. സംബന്ധിച്ച വിശദമായ ചര്‍ച്ചയാണ് യോഗത്തില്‍ നടന്നത്. പ്ലാന്‍ സ്‌കീം പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും എസ്.പിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നല്‍കി.
അടുത്ത വര്‍ഷത്തേയ്ക്കുള്ള പൊലീസ് പ്രവര്‍ത്തനങ്ങള്‍ക്കായി ‘റോഡ് മാപ്പ്’ തയ്യാറാക്കും. പൊലീസുകാരുടെ പരിശീലനം മെച്ചപ്പെടുത്തുന്നതിന് പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സിലബസ് പരിഷ്‌കരിക്കും. ക്രൈംബ്രാഞ്ചിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. പൊലീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റുവും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.
യോഗത്തില്‍ ഡി.ജി.പി.മാരായ ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍, എ.ഡി.ജി.പി.മാരായ ഡോ.ബി. സന്ധ്യ, നിതിന്‍ അഗര്‍വാള്‍, ഐ.ജി.മാരായ മനോജ് എബ്രഹാം, എം.ആര്‍. അജിത് കുമാര്‍, എസ്. സുരേഷ്, പി. വിജയന്‍, ഡി.ഐ.ജി.മാരായ സ്പര്‍ജന്‍ കുമാര്‍, എം.പി.ദിനേഷ്, ഷെഫീന്‍ അഹമ്മദ്, ജില്ലാ പൊലീസ് മേധാവിമാര്‍, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Post Your Comments