തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്റേണല്‍ അസസ്‌മെന്റ്, പരീക്ഷ നടത്തിപ്പ് എന്നിവയില്‍നിന്നാണ് വിലക്കിയിരിക്കുന്നത്. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കോളേജില്‍ നടന്ന ഗുരുതര ക്രമക്കേടുകള്‍ പരിശോധിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റ് അംഗീകരിച്ചു. ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ എന്നിവയില്‍ തിരിമറി നടന്നിട്ടുണ്ടെന്നും വിദ്യാര്‍ഥികളോടു പ്രിന്‍സിപ്പല്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നുമായിരുന്നു ഒന്‍പതംഗ സമിതിയുടെ വിലയിരുത്തല്‍. ക്രമക്കേടുകള്‍ കാണിച്ച ലക്ഷ്മി നായര്‍ക്കെതിരെ നടപടിക്ക് സിന്‍ഡിക്കേറ്റ് ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിന്‍ഡിക്കറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ഥികളില്‍ നിന്നും കോളജ് അധികൃതരില്‍ നിന്നും ശേഖരിച്ച രേഖകളും മൊഴികളും പരിശോധിച്ചാണ് ഉപസമിതി കോളജ് നേതൃത്വത്തിനു വീഴ്ച പറ്റിയതായി കണ്ടെത്തിയത്.
Post Your Comments