കണ്ണൂർ : ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ കൊലപാതകത്തെ പറ്റി കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൻ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചതുകൊണ്ടാണ് സി.പി.എമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതെന്ന് സന്തോഷിന്റെ മകന്‍ സാരംഗ് വെളിപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സി.പി.എമ്മുകാര്‍ ശ്രമിച്ചിരുന്നതായും, തിരഞ്ഞെടുപ്പില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സി.പി.എമ്മുകാര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും ഭാര്യ ബേബി പ്രമുഖ വാർത്ത മാധ്യമത്തോട് പറഞ്ഞു.
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ അണ്ടലൂര്‍ വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു സന്തോഷ്‌കുമാര്‍. ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി പോലും ഉണ്ടാവാറില്ലാത്ത ഈ വാർഡിൽ സന്തോഷ്‌കുമാര്‍ മത്സരിക്കുകയും വോട്ട് നേടുകയും ചെയ്തതത് പ്രദേശത്തെ സി.പി.എം നേതൃത്വത്തിന് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. അതിനാൽ അസഹിഷ്ണുതയും പകയുമാണ് ഒരു പ്രകോപനവുമില്ലാതെ സന്തോഷിനെ ഇല്ലാതാക്കാന്‍ സി.പി.എം തീരുമാനിക്കാനുണ്ടായ കാരണമെന്നാണ് സന്തോഷിന്റെ കുടുംബം പറയുന്നത്.
അണ്ടലൂര്‍ ഗ്രാമത്തിലെ നാട്ടുകാര്‍ക്കിടയില്‍ സുസമ്മതനും പരോപകാരിയുമായ സന്തോഷ്‌കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സി.പി.എമ്മിനു ഏറെ ആശങ്ക ഉണർത്തിയിരുന്നു.പാര്‍ട്ടിഗ്രാമത്തില്‍ ബി.ജെ.പിയുടെ പേരില്‍ പ്രതീക്ഷിച്ചതിലധികം വോട്ട് അദ്ദേഹം നേടുകകൂടി ചെയ്തതോടെ ഈ ആശങ്ക പകയായി മാറി .തുടർന്ന് സംസ്ഥാന ഭരണം പാര്‍ട്ടിയുടെ കൈയില്‍ വന്നതോടെ പ്രാദേശിക നേതൃത്വം ആസൂത്രണം ചെയ്ത വധശിക്ഷ സി.പി.എം നടപ്പാക്കി
Post Your Comments