ചെന്നൈ: മറീന ബീച്ചില്‍ നടന്ന ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ ലൈംഗികാതിക്രമണത്തിന് ഇരയായതായി പൊലീസുകാരിയുടെ വെളിപ്പെടുത്തൽ. സ്റ്റേഷന്‍ ആക്രമിക്കാന്‍ എത്തിയ യുവാക്കള്‍ തന്നെ ലൈംഗികമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്ന് ആക്രമണം നടന്ന ഐസ് ഹൗസ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദുര്‍ഗാദേവി പറയുന്നു.
ജെല്ലിക്കെട്ട് പ്രകോഭത്തിനിടെ യുവാക്കളെ നിയന്ത്രിക്കാനായി സ്‌റ്റേഷന് സമീപം ബാരിക്കേഡ് തീര്‍ത്ത് നില്‍ക്കുകയായിരുന്നു താനും സഹപ്രവര്‍ത്തകരും. ഈ സമയം 200ഓളം യുവാക്കള്‍ മാര്‍ച്ചായി സ്‌റ്റേഷിനിലേക്ക് ഇരച്ച് കയറാന്‍ നോക്കുകയായിരുന്നു. ഇതിനിടെ ചിലര്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അപമാനിക്കാന്‍ ശ്രമിച്ചെന്നും പൊലീസുകാരി പരാതിയില്‍ പറയുന്നു. സഹപ്രവര്‍ത്തകര്‍ എത്തിയാണ് അവിടെ നിന്ന് തന്നെ രക്ഷപ്പെടുത്തിയതെന്നും ഈ ബഹളത്തിനിടെയാണ് ചിലര്‍ സ്റ്റേഷന് തീയിട്ടതെന്നും അവർ വ്യക്തമാക്കുന്നു. സ്റ്റേഷന് അകത്ത് നിന്ന് ലഭിച്ച വയര്‍ലെസ് സെറ്റ് വഴി സഹായം അഭ്യര്‍ത്ഥിച്ചത് കൊണ്ട് മാത്രമാണ് താന്‍ ഇപ്പോള്‍ ജീവനോടെ നില്‍ക്കുന്നത്. പ്രതികാര ബുദ്ധിയോടെയാണ് യുവാക്കള്‍ പെരുമാറിയത്. ദേഹത്ത് തൊടാനും അപമാനിക്കാനും ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പരാതിയില്‍ വിശദമായ അന്വേഷണത്തിന് ചെന്നൈ പൊലീസ് കമ്മീഷണര്‍ എസ് ജോര്‍ജ്. ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments