ആപ്പുകൾ ഇല്ലെങ്കിൽ ഒരു സ്മാർട്ട് ഫോൺ ഇല്ല. അതിനാൽ പല ഫോണുകളിലും പല രൂപത്തിലും,ഭാവത്തിലുമുള്ള ആപ്പുകളുടെ ഘോഷയാത്ര തന്നെ കാണാൻ സാധിക്കും. എന്നാൽ എപ്പോഴെങ്കിലും നിങ്ങളുടെ ഫോണിന്റെ പ്രവർത്തനം കുറയുന്നതായി തോന്നുന്നെങ്കിൽ അതിന് കാരണക്കാര്‍ അനാവശ്യമായ ആപ്പുകൾ നിങ്ങളുടെ ഫോണിലെ ചില അനാവശ്യമായ ആപ്പുകളാണ്.
പ്രധാനമായും ഫോണിലെ ഓപ്പറേറ്റിങ്ങ് സ്പീഡ്, ബാറ്ററി ലൈഫ്, മറ്റു പ്രശ്‌നങ്ങൾ എന്നിവയുടെ പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നതെങ്കിൽ ഫോണിലെ ആവശ്യമില്ലാത്ത ആപ്‌സുകൾ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്.
താഴെ പറയുന്ന ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ അവ നിങ്ങളുടെ ഫോണിനെ തളർത്തുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡിലീറ്റ് ചെയ്യുക
* ബാറ്ററി സേവിംഗ് ആപ്‌സ്
എല്ലാവരും പ്രധാനമായും ഉപയോഗിക്കുന്ന ആപുകളിൽ ഒന്നാണ് ബാറ്ററി സേവിംഗ് ആപ്‌സ്. ബാറ്ററി സംരക്ഷിക്കാന്‍ എന്നു പറഞ്ഞ് നിരവധി ആപ്‌സുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. പക്ഷെ അവയിലും അനാവശ്യ ആപ്‌സുകൾ ഒളിഞ്ഞിരിക്കുന്നു.നമ്മള്‍ ഉപയോഗിക്കാത്ത ആപ്‌സുകള്‍ ആണ് ഇവയെങ്കിൽ ഉടൻ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഒഴിവാക്കുക അല്ലെങ്കില്‍ ഇത് നിങ്ങളുടെ ഫോണ്‍ ബാറ്ററിയെ കാര്‍ന്നു തിന്നുന്നതായിരിക്കും.
* ആന്റി വൈറസ് ആപ്‌സ്
ആന്റിവൈറസ് ആപ്‌സുകള്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ നിങ്ങൾ അത് ഉപയോഗിക്കേണ്ടതാണ്. അല്ലാത്തപക്ഷം പ്ലേ സ്‌റ്റോറിനു പുറത്തുളള എ.പി.ക്കെ(APK) ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്ത ആന്റിവൈറസ് ആപ്‌സുകള്‍ ഉപയോഗിക്കുക . അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ഒരു ആശങ്കയും കൂടാതെ ആന്റിവൈറസ് ആപ്‌സ് ഡിലീറ്റ് ചെയ്യാം.
*ക്ലീൻ മാസ്റ്റർ ആപ്പ്
ഏവരുടേയും ഫോണിൽ തിളങ്ങി നിൽക്കുന്ന ഒരു ആപ്പാണ് ക്ലീൻ മാസ്റ്റർ. ചില സ്മാർട്ട് ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾഡായി ക്ലീൻ മാസ്റ്റർ ലഭിക്കും.നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ ക്ലീന്‍ മാസ്റ്റര്‍ ആപ്‌സ് ഉപകരിക്കുന്നു. എന്നാല്‍ ഈ ആപ് ഇല്ലാതെ Settings> Storage> Cache Data and Clear the Same.
ഉപയോഗിച്ച് ഫോണിന്റെ വേഗത വർദ്ധിപ്പിക്കാം. അല്ലെങ്കിൽ ക്യാച്ച ക്ലിയര്‍ ചെയ്യാനായി Settings> Apps> Download ഉപയോഗിക്കാം. അതിനാൽ ക്ലീൻ മാസ്റ്റർ ആപ്പ് ഇവിടെ വേണ്ടി വരുന്നില്ല.
* റാം സേവിംഗ് ആപ്പ്
മെമ്മറി ബൂസ്റ്റ് ചെയ്യാനായി ബാക്ഗ്രൗണ്ട് ആപ്‌സ് നിര്‍ത്താൻ റാം സേവിംഗ് ആപ്പിന് സാധിക്കും.എന്നാല്‍ ആന്‍ഡ്രോയിഡ് ഒഎസ് ഉത്പന്നങ്ങള്‍ക്ക് ഈ ആപ്‌സിന്റെ ആവശ്യം വരുന്നില്ല.
*ബ്ലോട്ട്‌വെയര്‍ ഫ്രെം മാനുഫാക്ച്ചര്‍ (Bloatware from manufacture)
പല സ്മാര്‍ട്ട്‌ഫോണുകളിലും പ്രീലോഡായി ലഭിക്കുന്ന ഒന്നാണ് ബ്ലോട്ട്‌വെയര്‍ ഫ്രെം മാനുഫാക്ച്ചര്‍. അതിനാല്‍ . ഇത് സ്‌റ്റോറേജ് സ്‌പേയിസും ഫോണിന്റെ ബാറ്ററിയേയും തടസ്സപ്പെടുത്തുന്നു. ഇത് ഒഴിവാക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെങ്കിലും നിങ്ങള്‍ക്ക് ഈ ആപ്‌സിനെ ഡീആക്ടിവേറ്റ് ചെയ്യാവുന്നതാണ്.
Post Your Comments