റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനൊപ്പം ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച പ്രമുഖ വ്യവസായി എം.എ. യൂസഫലിക്കു മറക്കാനാവാത്ത അനുഭവമായി. ‘ഇദ്ദേഹം വളരെ നല്ല മനുഷ്യനാണ്’ എന്നു വിശേഷിപ്പിച്ചാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്, പ്രധാനമന്ത്രിക്കു പരിചയപ്പെടുത്തിയത്. ഒരു ചെറുചിരിയോടെ ‘ഇദ്ദേഹം അതിഥിയും ഒപ്പം ആതിഥേയനുമാണ്’ എന്നായിരുന്നു മോദിയുടെ പ്രതികരണം.നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാടുകള്‍ ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, പ്രതിരോധ മേഖലകളില്‍ ഇരുമേഖലകള്‍ക്കും ഇതുവഴി മെച്ചമുണ്ടാകുമെന്നും യൂസഫലി പറഞ്ഞു
Post Your Comments