ഐഫോണിൽ വാട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഐഫോൺ,ഐ പാഡ് ഉപയോഗിക്കുന്നവർക്ക് ഇൻറർനെറ്റ് ഇല്ലാതെ വാട്സ് ആപ്പിൽ മെസേജുകൾ അയക്കാം. ഐ .ഒ.എസ് സ്റ്റോറിൽ പുതുതായി ലഭിക്കുന്ന വാട്സ് ആപ്പ് അപ്ഡേറ്റിലായിരിക്കും പുതിയ ഫീച്ചർ ലഭിക്കുക. ഇതിന് മുൻപ് ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇൗ സംവിധാനം അവതരിപ്പിച്ചിരുന്നു.
പുതിയ സംവിധാനം വരുന്നതോടെ ഇൻറർനെറ്റ് സേവനം ഇല്ലാതിരിക്കുന്ന സമയത്തും വാട്സ് ആപ്പിൽ മെസേജുകൾ അയക്കാൻ സാധിക്കും. പിന്നീട് ഇൻറർനെറ്റ് കണക്ട്വിറ്റി ലഭ്യമാവുമ്പോൾ ഇൗ മെസേജുകൾ ഡെലിവർ ആകുന്നതായിരിക്കും. കൂടാതെ ഒരേ സമയം അയക്കാൻ കഴിയുന്ന വീഡിയോകളുടെയും ഫോട്ടോ കളുടെയും എണ്ണത്തിലും മാറ്റം വന്നിട്ടുണ്ട്. ഇനി മുതൽ ആപ്പിൾ ഉപയോഗിക്കുന്നവർക്ക് 30 ഫോട്ടോകളും 30 വിഡിയോകളും വരെ ഒരേസമയം അയക്കാൻ സാധിക്കും.
Post Your Comments