IndiaNews

അബുദാബി കിരീടാവകാശിയ്ക്ക് രാഷ്ട്രപതി ഭവനിൽ ഊഷ്മള സ്വീകരണം

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായെത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍സായിദ് അൽ നഹ്യാന് രാഷ്ട്രപതി ഭവനിൽ ഊഷ്മള സ്വീകരണം. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയോടൊപ്പം രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സൈന്യം ഗാർഡ് ഓഫ് ഓണറും നൽകി.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ച ശേഷം തൻറെ സന്ദർശനത്തിന്‍റെ ഓർമ്മയ്ക്കായി അദ്ദേഹം വൃക്ഷത്തൈയും നട്ടു.

shortlink

Post Your Comments


Back to top button