ന്യൂഡല്‍ഹി: ഒഡിഷയിലെ സൗത്ത് വെസ്റ്റേണ്‍ റേഞ്ച് ഡിഐജിയായ ആലപ്പുഴ സ്വദേശിനി ഐപിഎസ് ഓഫീസര്‍ എസ് ഷൈനിക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി പുരസ്കാരം. ഇത്തവണ കേരളത്തില്‍നിന്ന് ആര്‍ക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കാത്തപ്പോഴാണ് കേരളത്തിന് അഭിമാനമായി ഒഡിഷ കേഡറിലുള്ള മലയാളിക്ക് പുരസ്കാരം ലഭിക്കുന്നത്.
പൊലീസുമായി അകന്നു നിന്നിരുന്ന പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി മാവോയിസ്റ്റ് മേഖലയില്‍ ഷൈനിയുടെ നേതൃത്വത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. മാവോയിസ്റ്റുകളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്ന നയം ഫലപ്രദമായി നടപ്പാക്കിയതും ഷൈനിയുടെ നേതൃത്വത്തിലാണ്. തുടർന്ന് നിരവധിപേർ മാവോയിസം ഉപേക്ഷിച്ച് ജനാധിപത്യരീതിയിലേക്ക് തിരിച്ചു വന്നിരുന്നു. ഐപിഎസ് 2001 ബാച്ചുകാരിയായ ഷൈനി നേരത്തെ നാലു വര്‍ഷം സിബിഐയില്‍ ജോലി ചെയ്തിട്ടുണ്ട്.
Post Your Comments