KeralaNews

വിവരാവകാശ നിയമത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല: കാനം രാജേന്ദ്രന് മറുപടിയുമായി പിണറായി

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഉത്തരവാദിത്വമുള്ള നേതാക്കള്‍ മറിച്ചുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി.

മുന്‍ സര്‍ക്കാരിന്റെ നയമല്ല ഈ സര്‍ക്കാരിനുള്ളത്. അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളുടെ താല്‍പര്യത്തിലല്ല.തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരെ തടയേണ്ടതുണ്ട്. ഇതിന് ഉത്തരവാദിത്വപ്പെട്ടവരാണ് മറിച്ചുള്ള നിലപാടെടുക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.വിവരാവകാശ നിയമത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വിവരാവകാശ കമ്മീഷനെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് തന്റെ പ്രസംഗത്തിലുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതിന് മറുപടിയെന്നോണമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button