ന്യൂഡൽഹി: ഇനി പാസ്പോർട്ട് പോസ്റ്റോഫിസുകൾ വഴിയും ലഭ്യമാകും. ഇതിന്റെ ഭാഗമായി പോസ്റ്റോഫീസുകള്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളിലെ ഹെഡ് പോസ്റ്റോഫീസുകളായിരിയ്ക്കും ഇത്തരത്തിൽ പാസ്സ്‌പോർട്ട് സേവാകേന്ദ്രങ്ങളാക്കുക. ആദ്യഘട്ടത്തില്‍ 38 ഹെഡ് പോസ്റ്റോഫീസുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. രാജ്യത്ത് ആദ്യമായാണ് പാസ്‌പോര്‍ട്ട് നല്‍കാനുള്ള അധികാരം പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്കൊപ്പം മറ്റൊരു സ്ഥാപനത്തിന് നല്‍കുന്നത്. അതത് ജില്ലകളില്‍തന്നെ സേവനം ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി മനോജ് സിന്‍ഹയും , തപാല്‍ വകുപ്പ് മേധാവി സുധാകര്‍ റെഡ്ഡിയും അറിയിച്ചിട്ടുണ്ട്.
ആദ്യ കേന്ദ്രങ്ങള്‍ കര്‍ണാടകയിലെ മൈസൂര്‍, ഗുജറാത്തിലെ ദാഹോദ് എന്നിവിടങ്ങളിലെ ഹെഡ് പോസ്റ്റോഫീസുകൾ ആണ്. അതേസമയം മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആദ്യഘട്ടം പദ്ധതി നടപ്പാക്കുന്ന മറ്റുകേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിടാന്‍ തപാല്‍വകുപ്പ് തയ്യാറായിട്ടില്ല. പുതിയ പദ്ധതിയിലും പാസ്‌പോര്‍ട്ട് നേടാനുള്ള പ്രാഥമിക നടപടിക്രമങ്ങളില്‍ മാറ്റമില്ല. ഓണ്‍ലൈനില്‍തന്നെ അപേക്ഷ സമര്‍പ്പിക്കണം. പിന്നീടുള്ള നടപടിക്രമങ്ങള്‍ക്കായി പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ക്കുപകരം പോസ്റ്റോഫീസുകളെ ആശ്രയിച്ചാൽ മതി.
Post Your Comments