സമീപകാലത്ത് പ്രസിദ്ധീകരിച്ച മൂന്ന് പത്രക്കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എം.ടി വാസുദേവന്‍ നായര്‍ക്ക് മാക്ട പുരസ്‌കാരം ലഭിച്ചതിന്റെയും കവി സച്ചിദാനന്ദന് പുരസ്‌കാരം ലഭിച്ചതിന്റെയും നടി മഞ്ജു വാര്യര്‍ക്ക് പുരസ്കാരം ലഭിച്ചതിന്റെയും പത്രവാര്‍ത്തയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മോദിയെ വിമര്‍ശിക്കൂ.. പുരസ്കാരം എത്രവേണേലും നേടൂ എന്നാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന അടിക്കുറിപ്പില്‍ പറയുന്നത്.
അടുത്തിടെ മോദിയ്ക്കെതിരെ വിമര്‍ശനവുമായി എം.ടിയും സച്ചിദാനന്ദനും രംഗത്തെത്തിയിരുന്നു. ഇതാണ് ഇവര്‍ക്കെതിരെയുള്ള ട്രോളിനാധാരം. എന്നാല്‍ നടന്‍ കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്ക സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതാണ് നടി മഞ്ജു വാര്യര്‍ക്കെതിരെ വിമര്‍ശനത്തിന് കാരണം.
Post Your Comments