NewsIndiaGulf

ഇന്ത്യ യു.എ.ഇയുമായി പ്രതിരോധ മേഖലയിലടക്കം പതിമൂന്ന് കരാറുകളില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും പ്രതിരോധ മേഖലയിലടക്കം പ്രധാന പതിമൂന്ന് കരാറുകളില്‍ ഒപ്പുവെച്ചു.ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നെഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സുപ്രധാനമായ പല കരാറുകളിലും ഒപ്പു വെച്ചത്.റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാണ് അല്‍ നെഹ്യാന്‍.

സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുക, മനുഷ്യക്കടത്ത് തടയുക, ഇരു രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിപ്പിക്കുന്നതിന് ചെറുകിട വ്യാപാരം പ്രോത്സാഹിക്കുക,കടല്‍ വഴിയുള്ള വ്യാപാരം വര്‍ധിപ്പിക്കുക, ഷിപ്പിംഗ് സര്‍ട്ടിഫിക്കേഷന്‍, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.അബുദാബി നാഷണല്‍ ഓയില്‍ കമ്പനി(അഡ്നോക്ക്) യുമായി എണ്ണ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

നരേന്ദ്രമോദി യു.എ.ഇ സന്ദര്‍ശനത്തിനിടെ നടത്തിയ ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് പതിമൂന്ന് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.പ്രസാര്‍ഭാരതിയും യു.എ.ഇ യുടെ ദേശീയ ന്യൂസ് ഏജന്‍സിയായ വാമുമായി ചേര്‍ന്ന് പരിപാടികള്‍ പങ്കിടാന്‍ ധാരണകളായി.ഇന്ത്യയെ തന്ത്രപ്രധാന പങ്കാളിയായി യു.എ.ഇ കാണുന്നുവെന്ന് കിരീടാവകാശി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button