NewsIndia

ജിയോയില്‍ പ്രതിദിന ഡൗണ്‍ലോഡ് പരിധി 10 ജിബിയാക്കാമോ: സന്ദേശത്തിന് പിന്നിലുള്ള സത്യം ഇങ്ങനെ

ഡൽഹി: റിലയന്‍സ് ജിയോയുടെ വരവോടെ മറ്റു നെറ്റ്‌വർക്കുകൾക്കെല്ലാം വലിയ തിരിച്ചടിയായിരിക്കുകയാണ്. ആദ്യം ഡിസംബര്‍ 31 വരെയും പിന്നീട് മാര്‍ച്ച് 31 വരെയും സൗജന്യ സേവനങ്ങള്‍ നീട്ടിയ ജിയോയിലേക്ക് വലിയ ഒരു ഉപഭോക്തൃത ശൃഖല എത്തിക്കഴിഞ്ഞു. പക്ഷെ ഇപ്പോൾ ജിയോയുടെ മറ പറ്റി പല തട്ടിപ്പ് സംഘങ്ങളും ഇറങ്ങിയിരിക്കുകയാണ്. പ്രതിദിന ഡാറ്റാ ഡൗണ്‍ലോഡിങ്ങില്‍ ജനുവരി മുതൽ ചില പരിധികള്‍ ജിയോ നിശ്ചയിച്ചിരുന്നു.ജിയോ ഉപഭോക്താവിന് 4ജി സ്പീഡില്‍ പ്രതിദിനം ഒരു ജിബിയാണ് ലഭിക്കുക.

ഈ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലുമായി പുതിയ വ്യാജ സന്ദേശം പ്രചരിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു ജിബി ഡാറ്റാ പരിധി പത്ത് ജിബിയായി ഉയര്‍ത്താമെന്ന വാഗ്ദാനമാണ് സന്ദേശത്തിൽ പറയുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ പൂര്‍ണ വിവരങ്ങള്‍ ആവശ്യപ്പെടുന്ന പേജിലേക്കാണ് എത്തുന്നത്. ഇവിടെ വാട്‌സ് ആപ്പ് സുഹൃത്തുക്കളുമായി ലിങ്ക് പങ്ക് വെയ്ക്കണമെന്നും പേജില്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ ഇതേ പേജിന്റെ ടേംസ് ആന്‍ഡ് കണ്ടീഷന്‍ പരിശോധിച്ചാല്‍ റിലയന്‍സ് ജിയോയുമായി യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button