വാഷിങ്ടന്‍• ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതിനു പിന്നാലെ യുഎസിലെത്തുന്ന മുസ്ലിം അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സിറിയ ഉള്‍പ്പെടെ ഏഴു മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ യുഎസില്‍ പ്രവേശിക്കുന്നതില്‍നിന്ന് സമ്ബൂര്‍ണമായി വിലക്കുന്ന കാര്യം ട്രംപ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മുഖ്യമായ യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ മതില് പണിയുന്നതിനും അദ്ദേഹം ഉടന്‍ തുടക്കം കുറിക്കുമെന്നാണ് വിവരം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്ന് അടുത്തിടെ ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
Post Your Comments