ദുബായ് : ദുബായ് മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കൊച്ചിയില്‍ നിന്നും ദുബായിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ ഡ്രീം ലൈനര്‍ വിമാനം ഫെബ്രുവരി ഒന്നുമുതല്‍ ദിവസേനെ സര്‍വ്വീസ് തുടങ്ങുന്നു. പുതിയ സര്‍വ്വീസ് തുടങ്ങുന്നതിന്റെ ഭാഗമായി പ്രത്യേക ഇളവുകളും യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ നല്‍കുന്നുണ്ട്. ഫെബ്രുവരി ഒന്നു മുതല്‍ 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. യാത്ര ചെയ്യുന്നത് മാര്‍ച്ച് 31നുള്ളിലാവണം. 18 ബിസ്സിനസ്സ് ക്ലാസ്സ് സീറ്റുകളും 238 ഇക്കോണമി ക്ലാസ്സ് സീറ്റുകളുമാണ് വിമാനത്തിലുള്ളത്. ദുബായില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന എയര്‍ എന്ത്യയുടെ രണ്ടാമത്തെ ഡ്രീം ലൈനര്‍ വിമാനമാണ് കൊച്ചിയിലേക്കുള്ളത്.
ദുബായില്‍ നിന്നും കൊച്ചിയിലേക്ക് ടിക്കറ്റിന് 5095 രൂപ മാത്രമാണ് നല്‍കേണ്ടി വരിക. ദുബായില്‍ നിന്നും ഉച്ചയ്ക്ക് 1.30നാണ് വിമാനം കൊച്ചിയിലേക്കുള്ള യാത്ര തുടങ്ങുക.വൈകിട്ട് 6.50തിന് കൊച്ചിയിലെത്തും. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള യാത്രാ സമയം രാവിലെ 9.30 ആണ്. ഉച്ചയ്ക്ക് 12.30ന് വിമാനം ദുബായിലെത്തും. ഇക്കോണമി ക്ലാസ്സ് യാത്രക്കാര്‍ക്ക് 40 കിലോ വരെയും ബിസ്സിനസ്സ് ക്ലാസ്സ് യാത്രക്കാര്‍ക്ക് 50 കിലോ വരെയും സാധനങ്ങള്‍ കൊണ്ടുപോകാവുന്നതാണ്.
Post Your Comments