ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഭീഷണിയുയർത്തി പാക് ഭീകരര്‍.വ്യാജ അഫ്ഗാനിസ്താന് പാസ്പോര്‍ട്ട് ഉപയോഗിച്ച് പാക് ഭീകരര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇവരില്‍ പലര്‍ക്കും പാസ്പോര്‍ട്ട് ലഭിച്ചതായാണ് വിവരം.
കൂടാതെ തീവ്രവാദി ആക്രമണത്തിനായി പാകിസ്താന് – അഫ്ഗാന് പൗരന്മാരെ ഐ.എസ്.ഐ. പരിശീലിപ്പിച്ചുവരുന്നതായും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങിന് വിവരംലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പബ്ലിക്ക് ദിന പരേഡിന് മുന്നോടിയായി കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. രാജ്പഥിന് 2.5 കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ കെട്ടിടങ്ങൾ പരിശോധിക്കാനും സുരക്ഷ ശക്തമാക്കാനും നിർദേശമുണ്ട്.
Post Your Comments