സെൽഫി പ്രേമികളെ ലക്ഷ്യമാക്കി ഇരട്ട സെല്‍ഫി ക്യാമറയുള്ള വി5 പ്ലസ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ വിവോ വിപണിയിൽ അവതരിപ്പിച്ചു. 20 മെഗാപിക്സലിന്റെ രണ്ട് മുന്‍ ക്യാമറയും 16 മെഗാപിക്സലിന്റെ ഒരു പിന്‍ക്യാമറയുമാണ് വി5 പ്ലസിന്റെ പ്രധാന സവിശേഷത.
ഫൊട്ടോഗ്രാഫിക്ക് പ്രാധാന്യം നല്‍കിയുള്ളതാണ് വി5 പ്ലസിന്റെ ഫീച്ചറുകള്‍. രണ്ടു ലെന്‍സുകളുടെ സംയോജനമാണ് മുൻ ക്യാമറയുടെ പ്രത്യേകത. ക്വാല്‍കം സ്നാപ്ഡ്രാഗന്‍ 625 ഒക്ടാ കോര്‍ പ്രോസസര്‍,4ജി ബി റാം 64 ജിബി സ്റ്റോറേജ്, ഗോറില്ല ഗ്ലാസ് സുരക്ഷയുള്ള 5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി സ്ക്രീന്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3,055 എംഎഎച്ച് ബാറ്ററി, ഇരട്ട എന്‍ജിന്‍ അതിവേഗ ചാര്‍ജിങ് ടെക്നോളജി ആന്‍ഡ്രോയ്ഡ് മാഷ്മലോ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
ജനുവരി 24 മുതല്‍ ബുക്കിങ് ആരംഭിക്കുന്ന ഹാന്‍ഡ്സെറ്റ് ഫെബ്രുവരി ഒന്നിനു മുതലായിരിക്കും കമ്പനി വിതരണം ചെയുക. 27,980 രൂപയായിരിക്കും വിവോയുടെ ഈ ഫ്ലാഗ്ഷിപ് ഡിവൈസിന്റെ വില.
Post Your Comments