ന്യൂഡല്‍ഹി : ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ അരിവിഹിതം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം പ്രതീക്ഷ നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് കേരളത്തിനു ആവശ്യം. എന്നാല്‍ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ നിയമാവലി ചൂണ്ടിക്കാട്ടി രണ്ടുലക്ഷം മെട്രിക് ടണ്‍ ധാന്യം കേന്ദ്രം വെട്ടിക്കുറച്ചു. ഭക്ഷ്യവിള കൃഷി പരിമിതമായ കേരളത്തെ സംബന്ധിച്ച് ഈ നടപടി തിരിച്ചടിയാണ് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments