ജമ്മു: ജമ്മു കാശ്മീരില്‍ ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തു. കിഷ്ത്വര്‍ ജില്ലയിലെ ഛാത്രു പ്രദേശത്ത് സൈന്യവും പോലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് സങ്കേതം തകര്‍ത്തതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പ്രദേശത്ത് പരിശോധന നടത്തിയത്. എകെ 47 തോക്ക്, പിസ്റ്റള്‍, മാഗസിനുകള്‍, ഗ്രനേഡ് ലോഞ്ചര്‍, ഗ്രനേഡുകള്‍, റേഡിയോ സെറ്റുകള്‍, തിരകള്‍ എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തു.
റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ച് ജമ്മു കാഷ്മീരില്‍ കടുത്ത ജാഗ്രതയാണ് സൈന്യം പുലര്‍ത്തുന്നത്.
Post Your Comments