ഇംഫാല്‍: മണിപ്പൂരിന്റെ ഇന്ധനക്ഷാമം പരിഹരിക്കാന്‍ ഇന്ത്യന്‍ വ്യോമസേന. സേനയുടെ ഏറ്റവും വലിയ വിമാനമാണ് 96,000 ലിറ്റര്‍ ഇന്ധനം എത്തിക്കാനുള്ള ദൗത്യത്തിനു നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ ഈ എയര്‍ലിഫ്റ്റ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ അടിയന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് ഇത്തരത്തിലൊരു അടിയന്തര തീരുമാനം. മണിപ്പൂരില്‍ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ (യു.എന്‍.സി.) ആഹ്വാനം ചെയ്ത സാമ്പത്തിക ഉപരോധം എൺപത്തിനാലാം ദിവസം പിന്നിടുന്ന സാഹചര്യത്തിൽ ഇന്ധനക്ഷാമം രൂക്ഷമാണ്. സംസ്ഥാനത്ത് രണ്ടുദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ സൈനിക വിമാനമായ സി-17 ഗ്ലോബ്‌സ്റ്റാറാണ് എയര്‍ലിഫ്റ്റിനായി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഗുവഹാത്തിയിലെ ബോര്‍ജര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് ഇംഫാലിലേക്കാണ് എയര്‍ലിഫ്റ്റ് നടത്തുക.
ഇതിനോടകം 35 ടണ്‍ പെട്രോളും ഡീസലും അയച്ചുകഴിഞ്ഞുവെന്ന് അധികൃതര്‍ അറിയിച്ചു. ഉടൻ തന്നെ 70 ടണ്‍ കൂടി അയക്കുമെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും പെട്രോളിയും മന്ത്രി ധര്‍മേന്ദ്ര പ്രദാനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. മണിപ്പൂരിലെ ഭക്ഷധാന്യങ്ങളുടെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും അളവും സമിതി ചര്‍ച്ച ചെയ്തു. ഭക്ഷ്യധാന്യങ്ങളും ഇന്ധനവും കൊള്ളവിലയ്ക്കാണ് ഇപ്പോള്‍ മണിപ്പൂരിലെ കരിചന്തയില്‍ വിറ്റുപോകുന്നത്.
Post Your Comments