KeralaNews

ഫേസ്ബുക്കിൽ മഴ പെയ്തോ ? Rain കമന്റിന് പിന്നിലെ കഥ ഇങ്ങനെ

കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കിൽ മഴ പെയ്യിക്കാനായി മലയാളികൾ ശ്രമിക്കുകയാണ്. എന്നാല്‍ ആര്‍ക്കെങ്കിലും മഴ കിട്ടിയോ എന്ന് സംശയമാണ്. എന്നാൽ ഏതോ വിരുതന്റെ തലയില്‍ വിരിഞ്ഞ തമാശ മാത്രമാണ് ഈ മഴ. Rain എന്ന് കമന്റ് ചെയ്താല്‍ ഫേസ്ബുക്കില്‍ മഴ കാണാം എന്നായിരുന്നു ആദ്യത്തെ പ്രചാരണം. ഇത് പരാജയമായപ്പോൾ എന്നാൽ പോസ്റ്റുകള്‍ക്ക് ലൈക്ക് അടിച്ചതിന് ശേഷം Rain എന്ന് കമന്റ് ചെയ്താല്‍ മാത്രമെ മഴ ലഭിക്കൂ എന്ന് അടുത്ത നിബന്ധന വന്നു.

പിന്നീട് ലൈക്ക് അടിച്ചതിന് ശേഷം @rain, #rain എന്നിവ അടിച്ചാല്‍ മാത്രമെ മഴ വരൂ എന്നായി പ്രചാരണം. ഇതിന് ചുവട് പിടിച്ച് ട്രോള്‍ ഗ്രൂപ്പുകൾ കൂടെ സംഭവം ഏറ്റെടുത്തതോടെ സംഭവം സത്യമാണെന്ന് മിക്കവരും തെറ്റിദ്ധരിച്ചു. എന്തായാലും പുതുവര്‍ഷത്തില്‍ സുക്കര്‍ബര്‍ഗ് കാഴ്ചവെച്ച ഫേസ്ബുക്ക് വെടിക്കെട്ടിന്റെ ഹാങ്ങ് ഓവര്‍ മാറുന്നതിന് മുൻപ് ആരോ ഒപ്പിച്ച തമാശ മറ്റുള്ളവര്‍ വിജയകരമായി ഏറ്റ് പിടിച്ചതോടെ വൈറലാവുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button