തിരുവനന്തപുരം: നാല് വർഷത്തിലേറെയായി തിരുവനന്തപുരത്ത് പഠിക്കുന്ന അഭിലാഷ് എന്ന യുവാവിന്റെ പേരിൽ പത്തനംതിട്ടയിൽ നടന്ന സംഘർഷത്തിന്റെ പേരിൽ പോലീസ് കേസ്. അഭിലാഷ് തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംഘപരിവാര്‍ അനുഭാവിആയിപ്പോയി എന്ന ഒറ്റ കാരണങ്ങള്‍കൊണ്ട് ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ക്കും ജീവനും കേരളത്തിൽ എന്ത് വിലയാണെന്നാണ് അഭിലാഷ് ചോദിക്കുന്നത്.
പത്തനം തിട്ട സ്വദേശിയായ അഭിലാഷ് മാസങ്ങളായി നാട്ടിൽ പോയിട്ട്. എന്നാൽ നാട്ടിൽ നടന്ന സംഘർഷത്തിൽ അഭിലാഷിനെയും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കകയാണ്. വീട്ടിലെത്തി അമ്മയോട് മകൻ എവിടെയുണ്ടെങ്കിലും പൊക്കുമെന്ന് പോലീസ് പറഞ്ഞതായി അഭിലാഷ് പറയുന്നു . സംഘർഷം നടന്ന സമയത്ത് താൻ നാട്ടിലില്ലായിരുന്നു എന്ന് വ്യക്തമാക്കി ഡിജിപി ഓഫീസിൽ എൻ ആർ ഐ സെല്ലിൽ പരാതി കൊടുത്തിരിക്കുകയാണ് അഭിലാഷ് .
Post Your Comments