തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ പ്രതിഷേധമായി ഐഎഎസുകാര്‍ നടത്തിയ സമരത്തിൽ പങ്കെടുക്കാതിരുന്നതിന്റെ പേരിൽ കോഴിക്കോട് കളക്ടർ പ്രശാന്തിന്റെ പേരിൽ നടപടി വരുന്നു.കോഴിക്കോട് എംപി എം.കെ. രാഘവനുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കുന്നം കുളം മാപ്പ് ഫേസ് ബുക്കിൽ പ്രസിദ്ധീകരിച്ചതിന് പേരിൽ ആണ് അച്ചടക്ക നടപടി.
ചീഫ് സെക്രട്ടറി അയച്ച നോട്ടീസ് കഴിഞ്ഞ ദിവസം കോഴിക്കോട് കളക്ടറുടെ ഓഫീസില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.എം.കെ. രാഘവനുമായുള്ള വാദപ്രതിവാദത്തില്‍ കളക്ടര്‍ തൃപ്തികരമായ മറുപടി നല്കാന്‍ കളക്ടര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നൽകുന്ന വിശദീകരണം. 15 ദിവസത്തിനകം നോട്ടീസിനു മറുപടി നല്കാനാണ് കളക്ടര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
Post Your Comments