KeralaNewsInternational

മുഖ്യമന്ത്രി ബഹ് റിൻ സന്ദർശനം നടത്തുന്നു

മനാമ : കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റിനിൽ സന്ദർശനം നടത്തുന്നു.ഫെബ്രുവരി 9,10 തീയതികളിൽ ബഹ്റിൻ കേരളീയ സമാജം 70 -ആം വാർഷികാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യാനാണ് പിണറായി ബഹറിനിൽ പോകുന്നത്. ഫെബ്രുവരി 10 ന് അദ്ദേഹം സംബന്ധിക്കുന്ന പൊതു പരിപാടിയിൽ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും. രണ്ടു ദിവസത്തെ സന്ദർശന പരിപാടികളാണ് മുഖ്യമന്ത്രിയുടേത്.

മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായാണ് ബഹറിനിൽ പിണറായി എത്തുന്നത്. അതുകൊണ്ടു തന്നെ പ്രൗഢഗംഭീരമായ സ്വീകരണം നൽകാനാണ് ബഹ്റിൻ കേരളീയ സമാജം തീരുമാനിച്ചിരിക്കുന്നത്.ബഹ്റിനിലെ വ്യാപാരികളും നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയും മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഉണ്ട്.ഫെബ്രുവരി 10 ന് അദ്ദേഹം പരിപാടിയിൽ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button