പട്ന: പട്നയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഭൂരിഭാഗവും ത്വക്കില്ലാത്ത വിചിത്ര രൂപത്തോടെയുള്ള കുഞ്ഞ് ജനിച്ചു. പെണ്‍കുട്ടിയാണ് ജനിച്ചതെങ്കിലും ഇതിന് മനുഷ്യന്റെ രൂപത്തോട് വിദൂര സാമ്യമേയുള്ളൂ. കുട്ടിയുടെ മാതാപിതാക്കളുടെ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.
മാസംതികയുന്നതിനുമുമ്പ് പ്രസവിച്ച കുഞ്ഞ് ഏറെ ദിവസങ്ങള്‍ അതിജീവിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആന്തരികാവയവങ്ങളൊന്നും പൂര്‍ണ വളര്‍ച്ചയെത്തിട്ടില്ല. ഹാര്‍ലെക്വിന്‍ ഇച്ത്യോസിസ് എന്ന ജനിതക തകരാറാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരക്കുറവ് നേരിട്ടാല്‍ ഇത്തരം തകരാറുകള്‍ക്ക് കാരണമാകുമെന്നും അധികൃതർ പറയുന്നു. കുഞ്ഞിനെ തൊടാന്‍ പോലും തയ്യാറാകാതിരുന്ന മാതാപിതാക്കള്‍ അതിനെ സ്വീകരിക്കാനും തയ്യാറായില്ല.
Post Your Comments