NewsIndia

കേജരിവാളിനും ഭാര്യാസഹോദരനും എതിരേ അഴിമതി ആരോപണം;പ്രാഥമിക അന്വേഷണം ആരംഭിച്ചു

 

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഭാര്യാ സഹോദരന്‍ സുരേന്ദര്‍ കുമാര്‍ ബന്‍സാലിനുമെതിരേ അഴിമതി ആരോപണം. ഇവർക്ക് പുറമേ ഒരു ഉന്നത ഉദ്യോഗസ്ഥനും അന്വേഷണം നേരിടുന്നു.ഒരു സന്നദ്ധ സംഘടന നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് ഇരുവര്‍ക്കുമെതിരേ അന്വേഷണം ആരംഭിച്ചു.

നിര്‍മ്മാണ കമ്പനി ഉടമയായ സുരേന്ദർ കുമാർ ബെന്‍സാല്‍ വ്യാജ രേഖകള്‍ കാണിച്ച്‌ പൊതുമരാമത്തു വകുപ്പില്‍നിന്ന് കരാറുകള്‍ സമ്പാദിച്ചതായാണ് പരാതി. ഡൽഹി പോലീസ് പ്രാഥമിക അന്വേഷണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.അരവിന്ദ് കേജരിവാളും ഭാര്യാസഹോദനും റോഡ്സ് ആന്റി കറപ്ഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടനാ പ്രതിനിധിയാണ് പരാതി നല്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button