കുവൈത്ത്: മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ പ്രതിസന്ധിയിലാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പിലാക്കിയ സ്വദേശിവൽക്കരണം പരാജയം.ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശികള്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറാകാത്തതാണ് ഇതിന്റെ കാരണം.ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഗൾഫ് മേഖലയിലെ നടപടി തുടക്കത്തിൽ തന്നെ പാളിയതായാണ് റിപ്പോർട്ടുകൾ.
ഈ സാഹചര്യത്തില്‍ പ്രവാസികളെ തിരികെ കൊണ്ടു വരികയാണെങ്കില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. സ്വദേശികളുടെ ഉഴപ്പു കാരണം ഗള്‍ഫി മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുമോ എന്ന ഭയത്തിലാണ് സർക്കാർ. പ്രവാസികൾ ഉണ്ടായിരുന്നപ്പോൾ വികസന പ്രവർത്തനത്തിൽ വന്‍ മുന്നേറ്റമുണ്ടായിരുന്നു.
ഗള്‍ഫ് മേഖലയിലെ വിവിധ തൊഴില്‍ രംഗങ്ങളില്‍ നിന്നും പ്രവാസികളെ ഒഴിവാക്കിയെങ്കിലും ഈ ഒഴിവുകളിലേക്ക് സ്വദേശികളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.ഹന്നെയല്ല ഒരു പ്രവാസി ജോലി ചെയ്ത സ്ഥാനത്തു മൂന്നോ നാലോ സ്വദേശികളെ നിയമിക്കേണ്ട സാഹചര്യമാണ് ഉള്ളത്. ഇതൊക്കെ കൊണ്ട് തന്നെ പ്രവാസികളെ വീണ്ടും തിരികെയെത്തിക്കാൻ സർക്കാർ ശ്രമിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് പ്രവാസികൾ.
Post Your Comments