ഹിന്ദു ഹെല്പ് ലൈൻ മകര സംക്രാന്തി ദിനത്തിൽ ആരംഭിച്ച ഒരു പിടി അരി പദ്ധതിക്ക് (അന്നപൂർണ അണ്ണാബാങ്ക് ) ആവേശകരമായ പ്രതികരണം ..കഴിഞ്ഞ പത്തു ദിവസം കൊണ്ട് രണ്ടായിരത്തിലധികം കുടുംബങ്ങൾ ആണ് പദ്ധതിയിൽ അംഗമായത് .. 25000 കുടുംബങ്ങളെ ഒരു വർഷം കൊണ്ട് അംഗങ്ങൾ ആക്കാൻ ആണ് ഹിന്ദു ഹെല്പ് ലൈൻ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ പാവപ്പെട്ടവർ പട്ടിണി കിടക്കില്ല എന്നുള്ള മുദ്യാവാക്യം യാഥാർഥ്യമാക്കാൻ ഒരു ദിവസം ഒരു പിടി അരി നൽകികൊണ്ട് നിങ്ങൾക്കും അണിചേരാം എന്നാണു സംഘാടകർ പറയുന്നത്. ഹിന്ദു ശാസ്ത്ര പ്രകാരം പൂർവ ജന്മ കർമ്മദോഷങ്ങൾ ഇല്ലാതാക്കാൻ ഏറ്റവും ശ്രേഷ്ഠമായ വഴിയാണ് ദാനം.പഞ്ച ദാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതു അന്നദാനമാണ്.ദാനം ചെയ്യാൻ ഏറ്റവും ശ്രേഷ്ഠമായ ദിനം ഏകാദശിയാണ്.
ഡോ: പ്രവീൺ തൊഗാഡിയാജിയുടെ മാർഗ്ഗദര്ശനത്തിൽ ഹിന്ദു ഹെആരംഭിച്ചത്.ഹിന്ദു ഹെൽപ് ലൈൻ എല്ലാ ഹിന്ദു വീടുകളിലും ഒരു സഞ്ചി കൊടുക്കുന്നു .. എല്ലാ ദിവസവും നമ്മുടെ വീട്ടിൽ അരിയിടുന്ന സമയത്തു അന്നപൂർണേശ്വരി സ്തോത്രം ചൊല്ലി ഒരു പിടി അരി മാറ്റിവയ്ക്കുക.എല്ലാ ഏകാദശി ദിവസവും ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകർ നിങ്ങളുടെ വീട്ടിലെത്തി ശേഖരിക്കും.അതിനു ശേഷം പത്തു കിലോ വീതം ഉള്ള ബാഗുകളിൽ ആക്കി പാവപെട്ട ഹിന്ദുക്കൾക്ക് വിതരണം ചെയ്യും. ഇതാണ് ഈ പദ്ധതിയുടെ പ്രവർത്തനം.
മകര സംക്രാന്തി ദിനത്തിൽ ഇ പദ്ധതിക്ക് കൊച്ചിയിൽ ആണ് ഈ പദ്ധതി ആരംഭിച്ചത്. വിഷു ദിനം മുതൽ കേരളത്തിൽ ഏതു പാവപ്പെട്ടവരും ആഹാരത്തിനു ബുദ്ധിമുട്ടനുഭവിച്ചാലും ഹിന്ദു ഹെൽപ് ലൈനിൽ ഫോൺ ചെയ്താൽ ഒരു മണിക്കൂറിനുള്ളിൽ അരിയും ആഹാര സാധനങ്ങളും ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകർ എത്തിക്കും .. നിങ്ങൾക്കും ഈ പദ്ധതിയിൽ പങ്കാളികളാകാം,
ബന്ധപെടുക: +91 99619 67601
Adv. Pratheesh Viswanath
99619 67601, 9497545511
Post Your Comments