കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു കണ്ണൂര്‍ ലോബി പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ആണ് ഈ ലോബി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ സമാധാന സമ്മേളനം വിളിച്ചു ചേര്‍ത്തതിന് തൊട്ടുപിന്നാലെ കൊലപാതകങ്ങള്‍ നടന്നതു പിണറായിയുടെ വാക്കുകൾ അസ്ഥിരപ്പെടുത്താനായി ഈ സംഘം ശ്രമിച്ചതാണെന്നു കൃഷ്ണദാസ് പറഞ്ഞു.സിപിഎം നടത്തുന്ന അക്രമങ്ങളെക്കുറിച്ച് പിണറായി വിജയന് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.1957ന് സമാനമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് കൃഷ്ണദാസ് ആരോപിച്ചു.
Post Your Comments